പെരിന്തല്‍മണ്ണ: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരവെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പതിനാലു വയസുകാരന് പിടിയില്‍. പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കവെയാണ് 14കാരനെ പിടികൂടിയത്.
ചിത്രത്തിന്റെ 50 മിനിറ്റോളം പ്രതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരാണ് പ്രതി ചിത്രം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.