തിരുവനന്തപുരം: തുലഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അപകടം ഉണ്ടായത് എങ്ങനെയാണെന്നറിയില്ല. അന്വേഷണം നടത്തിയാല്‍ കാര്യങ്ങളെല്ലാം പുറത്തുവരുമെന്നും തരൂര്‍ പറഞ്ഞു.
തന്റെ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. നാളെ മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും തരൂര്‍ പറഞ്ഞു