Breaking News

പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ച പ്രതി പിടിയിൽ

കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ച് ഓടിപ്പോയ പ്രതി പിടിയിൽ. കഴിഞ്ഞ മാസമാണ് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിക്കും കൂട്ടുകാരിക്കും നേരെ പെട്രോൾ ഒഴിച്ച് പ്രതി കടന്ന് കളഞ്ഞത്. ഇരുപത്തിയാറുകാരനായ പ്രതി അബുദാബിയിലേക്ക് കടക്കുകയായിരുന്നു. പെൺകുട്ടിക്ക് ഇരുപത്തിമൂന്ന് വയസുണ്ട്.

കഴിഞ്ഞ മാസം 14ന്പനമ്പിള്ളി നഗറിലാണ് സംഭവം. ഊട്ടി സ്വദേശിയായ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൃത്യം നടത്തിയ ശേഷം മനു അബുദാബിയിലേക്ക് കടക്കുകയായിരുന്നു. കടുത്ത സമ്മര്‍ദം ചെലുത്തിയാണ് ഇയാളെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. കൊച്ചിയിലെ മാളില്‍ ജോലി ചെയ്തുകൊണ്ടാണ് പെണ്‍കുട്ടി പഠിത്തം മുന്നോട്ട്കൊണ്ടുപോയിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാല്‍ പദ്ധതി വിജയിച്ചില്ല.  തുടര്‍ന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top