Latest News

യുവതി അറിയാതെ കൂടെ കിടന്നു;ഉറക്കത്തിൽ ലൈംഗീകമായി പീഡിപ്പിച്ചു;ക്രിക്കറ്റ് താരം കുറ്റക്കാരന്‍

ലണ്ടന്‍: യുവതിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് തെളിഞ്ഞു. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്‌സ് ഹെപ്‌ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് 2 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

2017 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പ്ദമായ സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ താരം ഫ്‌ളാറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്സിന്റെ മുന്‍ സഹതാരവുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ഫ്‌ളാറ്റില്‍ ഉറങ്ങുകയായിരുന്നു യുവതി. അതിനിടയില്‍ അവിടേക്ക് വന്ന അലെക്സ് ഹെപ്‌ബേണ്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി തന്റെ പരാതിയില്‍ പറയുന്നു.

ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് യുവതി അലെക്സിന്റെ സഹതാരമായിരുന്ന ജോ ക്ലര്‍ക്കിനെ പരിചയപ്പെടുന്നത്. വോസ്റ്റഷെയറിലെ ഫ്ളാറ്റില്‍ വെച്ച് ജോ ക്ലര്‍ക്ക് യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇത് യുവതിയുടെ സമ്മതത്തോടെയായിരുന്നു. പിന്നീട് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അലെക്സ് ഹെപ്‌ബേണ്‍ തന്നെ പീഡിപ്പിച്ചതായി മനസ്സിലായെന്നും ക്ലര്‍ക്ക് ടോയ്ല്റ്റില്‍ പോയ സമയത്തായിരുന്നു ഇതെന്നും യുവതി പരാതിയില്‍ പറയുന്നു. ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയോടിയ യുവതിയെ ചില വഴിയാത്രക്കാരാണ് കണ്ടെത്തിയത്. വഴിയരികില്‍ നിന്ന് കരയുകയായിരുന്നു യുവതി. 

എന്നാല്‍ ഒസ്‌ട്രേലിയന്‍ ഭാഷ കേട്ടപ്പോഴാണ് ക്ലാര്‍ക്കല്ല തന്റെ കൂടെയുളളതെന്ന് യുവതിയ്ക്ക് മനസിലായത്. എന്നാല്‍ യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്‌സ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ അലക്‌സിന്റെ വാദം കോടതി തളളി കളഞ്ഞിരുന്നു. സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൗണ്ടി താരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top