Latest News

ജനപ്രിയ സീരിയലിലെ ‘അമ്മ നടിയുടെ അശ്ളീല ദൃശ്യങ്ങളിലൊന്ന് വാട്സ്ആപ് വീഡിയോകോളിൽ നഗ്നത പ്രദർശിപ്പിക്കുന്നത്;ഗൾഫിലുള്ള പ്രതിയെ പിടികൂടാനായില്ല

ആലപ്പുഴ: സ്മാര്‍ട്ട് ഫോണ്‍ നല്‍കിയും ഫോണ്‍ചെയ്ത് പരിചയപ്പെട്ടും സൗഹൃദത്തിലാക്കിയ ശേഷം ഒരു യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് പ്രശസ്ത സീരിയലിലെ അമ്മനടി കായംകുളം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ അശ്‌ളീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇരട്ടി വേഗത്തില്‍.

ദൃശ്യം സോഷ്യല്‍മീഡിയയില്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നാല് വീഡിയോകളില്‍ ഒന്ന് വാട്‌സ്‌ആപ് വീഡിയോ കോളില്‍ സ്വയം നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.

61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കെണിയില്‍ വീഴ്‌ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി.

യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്ബരപ്പിച്ചിരിക്കുകയാണ്. തന്റെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ ‘അമ്മ നടി’ പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയില്‍ യുവാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞതുമില്ല.

ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം കാണാമെന്നതിനാല്‍ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സര്‍വീസ് സെന്ററില്‍ കൊടുത്തപ്പോഴോ മറ്റോ ആയിരിക്കും അവ കോപ്പി ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

 സീരിയല്‍ നടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളര്‍ന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്.

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും പറയുമ്ബോഴും യുവാവിന്റെ പൂര്‍ണ വിവരങ്ങള്‍ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങള്‍ യുവാവിനെക്കുറിച്ച്‌ ഇവര്‍ക്ക് നല്‍കാനായില്ല. ഡിസംബര്‍ മുതല്‍ പീഡനം നേരിട്ടതായാണ് ഇവര്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഹോട്ടല്‍ മുറിയിലും വീട്ടിലും അതിക്രമിച്ച്‌ നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പറയുന്നത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്.

ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top