Breaking News

കുഞ്ഞു യനേലയുടെ കണ്ണീര്‍ ചിത്രത്തിന്​ ഫോ​ട്ടോ ജേണലിസം പുരസ്​കാരം

ആംസ്​റ്റര്‍ഡാം: അതിക്രമിച്ച്‌ യു.എസ്​ അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട മാതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട്​ ഭയന്നു വിറച്ച്‌​ കരഞ്ഞ പിഞ്ചു കുഞ്ഞിന്‍െറ ചിത്രം പലരുടെയും മനസ്സിനെ ദുഖത്തിലാഴ്ത്തി . ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം​ ലോക പ്രസ്​ ഫോ​ട്ടോ പുരസ്​കാരത്തിന്​ അര്‍ഹമായി. ലോകത്താകമാനമുള്ള 4738 ഫോ​ട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ്​ പുരസ്​കാരാര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്​.

സാന്ദ്ര സാഞ്ചസ്​ എന്ന യുവതിയും മകള്‍ യനേലയും യു.എസിലേക്ക്​ അനധികൃതമായി കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന്​​ യു.എസ്​-മെക്​സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു​. അമ്മയെ യു.എസ്​ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്​ കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത്​ നോക്കി പേടിച്ച്‌​ കരയാന്‍ തുടങ്ങി. ഈ ചിത്രമാണ്​ മൂര്‍ തന്‍െറ കാമറയില്‍ പകര്‍ത്തിയത്​. ലോകവ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top