കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാവിലെ മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ എം മാണിയുടെ ആരോഗ്യനില അതീവഗുരുതരം
By
April 9, 2019 4:19 pm