Kerala

സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയേക്കും. പത്രികയില്‍ കേസുകളുടെ വിശദാംശങ്ങളില്‍ അവ്യക്തത വന്നതാണ് കാരണം. നാളെ രാവിലെ പത്തരയ്ക്ക് മുമ്പ് അവ്യക്തത നീക്കാന്‍ സരിതയ്ക്ക് വരണാധികാരി നിര്‍ദേശം നല്‍കി. അല്ലാത്ത പക്ഷം പത്രിക തള്ളും.

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിട്ടില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് നാളെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നാണ് സരിതയ്ക്ക് വരണാധികാരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top