Breaking News

സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോർജ്, ഗുഡാലോചന നടന്നതായി അറിയാമെന്നും സരിത എസ് നായർ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ സാക്ഷി മൊഴിയെടുത്തു.മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്‌ക്ക് വേണ്ടി മൊഴി നല്‍കാന്‍ പി സി ജോര്‍ജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത പറഞ്ഞു.

ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിച്ചാണ് പി സി ജോര്‍ജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച്‌ അറിയാം. അതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.

സ്വപ്‌നയും ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് സരിത എസ് നായര്‍ പൊലീസിനോട് പറഞ്ഞു. സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ്പി മധുസൂദനന്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top