Kerala

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത് രാജീവ് ഗാന്ധിയും അമ്മയും അറിയാതെ

ഇ.കെ രാജീവ് ഗാന്ധി, ഇ.കെ രാഹുൽ ഗാന്ധി

കോട്ടയം: വയനാട് ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരന്‍ ഇ.കെ.രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് അമ്മ വല്‍സമ്മയോ ഇളയ സഹോദരന്‍ ഇ.കെ.രാജീവ് ഗാന്ധിയോ അറിഞ്ഞില്ല.

അവന്‍ ഒരു വാക്ക് പോലും പറഞ്ഞില്ലെന്ന് സഹോദരന്‍ രാജീവ് ഗാന്ധി പറയുന്നു. ഞാനോ അമ്മയോ ഒന്നും അറിഞ്ഞില്ല. ബുധനാഴ്ച രാവിലെ മുതല്‍ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും രാജീവ് ഗാന്ധി പറഞ്ഞു.

നാടന്‍പാട്ട് കലാകാരനായ രാഹുല്‍ ഗാന്ധി തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ പിഎച്ച്.ഡി. ചെയ്യുകയാണ്. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കിടയിലെ പ്രത്യേക നാടന്‍പാട്ടുകളാണ് രാഹുലിന്റെ ഗവേഷണ വിഷയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top