കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കാനുള്ള കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയെ അവഗണിക്കുകയാണ്. ദക്ഷിണേന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനെതിരെ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് എന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്കി റോഡ് ഷോ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം തനിക്കെതിരേ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ല. എന്റെ മുഖ്യ ശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി.