Latest News

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും അപരന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കും അപരന്‍.  രാഹുല്‍ ഗാന്ധി കെ.ഇ എന്നാണ് അപരന്റെ പേര്. കോട്ടയം എരുമേലി സ്വദേശിയായ ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് സൂചന. പേരിലുള്ള ഇനീഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ ആദ്യഭാഗത്ത് തന്നെ ഇടംപിടിക്കാനുള്ള ശ്രമമാണിതെല്ലാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top