Latest News

ഏപ്രില്‍ ഫൂളിനെ ഏപ്രില്‍ കൂളാക്കി വോയ്‌സ് ഓഫ് കൊച്ചി

കൊച്ചി: ലോക വിഡ്ഢിദിനത്തില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കുവാന്‍ വൃക്ഷത്തൈകള്‍ നട്ടും വിതരണം ചെയ്തും കൊച്ചിയിലെ നവ മാധ്യമ കൂട്ടായ്മ. പ്രകൃതിയെ സ്‌നേഹിക്കുക വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക എന്ന സന്ദേശവുമായാണ് ‘ വോയ്‌സ് ഓഫ് കൊച്ചി ‘ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടും ആര്യവേപ്പ് തൈകള്‍ വിതരണം ചെയ്തും ലോക വിഡ്ഢിദിനം ആചരിച്ചത്.

ചലച്ചിത്ര നടനും സംവിധായകനുമായ സോഹന്‍ സീനു ലാലിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും പ്രൊഫഷണലുകളും രാഷട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന കൂട്ടായ്മയാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സോഹന്‍ സീനുലാലിനെ കൂടാതെ സി പി ഐ എം നേതാക്കളായ പി ആര്‍ റെനീഷ്, നിഷാദ് ബാബു, ഡോക്ടര്‍ ശശികാന്ത് ,പ്രശസ്ത മെന്റലിസ്റ്റ് വിപിന്‍ നിരവത്ത്, വിപിന്‍ അമേയ, സി എ സുധീര്‍ ,ഷിബു പരമേശ്വരന്‍, ടോജ് ക്രിസ്റ്റി, സലാം ലിബാഹ് , ഷിജു കുട്ടന്‍, ഷിജോ ജോര്‍ജ്ജ് , സിജീഷ് എസ് ദാസ്,തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top