Latest News

ഇദായ്​ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു

ബെയ്‌റ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. മൊസാംബിക്കില്‍ 217ഉം സിംബാബ്‌വെയില്‍ 139ഉം മലാവിയില്‍ 56ഉം പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

മണിക്കൂറില്‍ 170 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ചുഴലിക്കാറ്റിനു പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. മൊസാംബീക്, സിംബാബ്‌വെ, മലാവി രാജ്യങ്ങളില്‍ 17 ലക്ഷം ആളുകളെ പ്രകൃതി ദുരന്തം ബാധിച്ചതായാണ് കണക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top