Breaking News

ഇഡായ് ചുഴലിക്കാറ്റ്; ആഫ്രിക്കയില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

മൊസംബിക്ക്: തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മൊസംബിക്കിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇഡായ് ചുഴലിക്കാറ്റെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു.

ഈ മാസം 14നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇഡായ് ചുഴലിക്കാറ്റ് വീശിയടിച്ചത്. എല്ലാ ലോകരാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം അത്യാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളുടെ വീടുകളും കൃഷിയിടങ്ങളുമെല്ലാം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അതേസമയം മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top