ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദുല്‍ഖറിന്റെ അടുത്ത മലയാളചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ ആഘോഷ സ്വഭാവം വ്യക്തമാക്കുന്നതാണ്. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി സി നൗഫലാണ്. സംഗീതം നാദിര്‍ഷ. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.