Breaking News

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍റെ വിശദീകരണം കേട്ടശേഷമാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക.

കഴിഞ്ഞ ദിവസമാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണം. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top