കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണം. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.