Kerala

ഓച്ചിറ സംഭവം; തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പ്രതി റോഷനെതിരെ പീഡനത്തിന് കേസ്

കൊല്ലം: ഓച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. മുംബൈയില്‍ വെച്ചാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയിലാണ് തെളിഞ്ഞത്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്‌സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. പ്രതി മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top