Kerala

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് തുടങ്ങും. രണ്ടു ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടിനാകും മൂല്യനിര്‍ണയം അവസാനിക്കുക. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നവര്‍ പെന്‍സില്‍ ഉപയോഗിച്ച് മാത്രം മാര്‍ക്കിട്ടാല്‍ മതിയെന്ന നിര്‍ദ്ദേശവും ഇത്തവണയുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണിത്.

14 ദിവസമായി നടക്കുന്ന മൂല്യ നിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. ഇത് 13-ന് അവസാനിക്കും. 25ന് ആരംഭിക്കുന്ന രണ്ടാംഘട്ടം മേയ് രണ്ടിന് അവസാനിക്കും. 9.30 മുതല്‍ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂര്‍ മൂല്യനിര്‍ണയവും അതിനുശേഷം അരമണിക്കൂര്‍ മാര്‍ക്ക് ടാബുലേഷനുമാണ്. ഇതിനിടയില്‍ 12.30 മുതല്‍ 1.30 വരെ ഇടവേളയാണ്. നിശ്ചയിച്ച സമയം മുഴുവന്‍ മൂല്യനിര്‍ണയത്തിന് വിനിയോഗിക്കണം. മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും ശുപാര്‍ശയുണ്ട്.

അസിസ്റ്റന്റ് എക്‌സാമിനര്‍ മൂല്യനിര്‍ണയം നടത്തിയതില്‍ നിന്ന് 20 ശതമാനം ഉത്തരക്കടലാസുകള്‍ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാര്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസം മൂല്യനിര്‍ണയം നടത്താനായി അധ്യാപകര്‍ക്ക് നല്‍കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top