കൊയിലാണ്ടി: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ
ജയരാജന് വധഭീഷണി. കൊയിലാണ്ടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഭീഷണി സന്ദേശം ജയരാജന് ഫോണിൽ ലഭിച്ചത്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ഥാനാർത്ഥിത്വത്തിൽനിന്നും പിന്മാറണമെന്നും അല്ലെങ്കിൽ തട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ എൻ ഷംസീർ എംഎൽഎ വടകര എസ്പിക്ക് പരാതി നൽകി. കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.