Breaking News

പള്ളിത്തര്‍ക്കം: പ്രാര്‍ത്ഥനാനുമതി ഓര്‍ത്തഡോക്സ് വിഭാഗത്തിന് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന് തിരിച്ചടി. കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമേ പ്രാര്‍ത്ഥന നടത്താന്‍ കഴിയൂവെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണം. പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രത്യേക ഉത്തരവില്ല. എന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ പള്ളി സെമിത്തേരികളില്‍ ഇരുവിഭാഗക്കാര്‍ക്കും സംസ്‌കാരം നടത്താം. എന്നാല്‍ പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ പാടില്ല. വീട്ടിലോ, സെമിത്തേരിയിലോ പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികള്‍ ഭരിക്കപ്പെടേണ്ടതാണെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇത് പ്രകാരം ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമേ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top