കോട്ടയം: കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്. കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും നേരിലും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചാഴിക്കാടന് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനാധിപത്യ രീതിയില്‍ തന്നെ ആയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും. പിജെ ജോസഫിനെ ഇന്നു തന്നെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും തോമസ് ചാഴിക്കാടന്
പറഞ്ഞു.
കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം: തോമസ് ചാഴിക്കാടന്
By
March 12, 2019 4:06 pm