അഹമ്മദാബാദ്:പട്ടീദാര്‍ സംവരണ സമരനായകന് ഹാര്‍ദിക് പട്ടേല്‍ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഹാർദിക്കിന്റെ കോൺഗ്രസ് പ്രവേശം.
മത്സരിക്കാനുള്ള തന്റെ ഉദ്ദേശവും ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്.
ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ ഗുജറാത്തിലെ ജംനഗറില്‍ ആയിരിക്കും ഹാര്‍ദിക് തെരഞ്ഞെടുപ്പ് നേരിടുക എന്നാണ് കരുതുന്നത്. കേരളത്തിന് സമാനമായി ഏപ്രില്‍ 23ന് ആണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹാര്‍ദിക് പട്ടേല്‍ കോൺഗ്രസിൽ
By
March 12, 2019 3:50 pm