Breaking News

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തും

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എസ്എസ്എല്‍്‌സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്തുന്നത്.

അടുത്ത അധ്യായന വര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ 203 പ്രവര്‍ത്തി ദിവസങ്ങള്‍ ഉണ്ടാകും. 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷത്തെ കലോല്‍സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസര്‍ഗോഡ്് ജില്ലയില്‍ വച്ച് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top