agriculture

ബാങ്കുകൾ ജപ്തി നടപടി അവസാനിപ്പിക്കണം: മന്ത്രി വി.എസ്.സുനിൽകുമാർ

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​രെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത് ബാ​ങ്കു​ക​ളെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ജ​പ്തി ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും ബാ​ങ്കു​ക​ൾ പാ​ലി​ക്കു​ന്നി​ല്ല. ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ച്ചി​ട്ടും ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തു​വ​രെ 10,000ഓ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് ജ​പ്തി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തു ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച ആ​രോ​പി​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top