Entertainment

പ്രണയമുണ്ടായിരുന്നെന്ന് ഷക്കീല;പ്രണയലേഖനമൊന്നും കിട്ടിയിട്ടില്ലെന്ന് രാജു

ഒരുകാലത്ത് നിരവധി ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു ഷക്കീല. എന്നാല്‍ ഷക്കീല ഒരാളെ സ്വപ്നം കണ്ടിരുന്നെന്ന് പറഞ്ഞാലോ? അതും ഒരു മലയാളി നിർമാതാവിനെ. ഷക്കീല തന്നെയാണ് ഒരു ടിവി ഷോയ്ക്കിടെ ഇതുവരെ പറയാത്ത തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നാണ് ഷക്കീല വെളിപ്പെടുത്തിയത്. ഇഷ്ടം കൂടി അന്ന് താൻ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു.രാജു നിർമിച്ച മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വൺവേ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞത്. ചിത്രത്തിൽ ഷക്കീല സ്വന്തം പേരിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. വലിയൊരു സഹായമായിരുന്നു എനിക്കത്.’

‘അത് മുതൽ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാൽ, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല’-ഷക്കീല പറഞ്ഞു. ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു വലിയ ചിരിയായിരുന്നു മണിയൻപിള്ള രാജുവിന്റെ മറുപടി. ‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നൽകിയ കാര്യം സത്യമാണ്. എന്നാൽ, അവർക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവർ സ്വന്തം വാഹനത്തിൽ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാൽ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു  പതിവ്. അവർ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’- മണിയന്‍ പിളള രാജു പറഞ്ഞു.

ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റിച്ച ചദ്ദയാണ് ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയാവുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top