പാകിസ്ഥാന് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ അപമാനിച്ച് പാകിസ്താന് നടി വീണ മാലിക്. അഭിനന്ദന് പാകിസ്താന്റെ കസ്റ്റഡിയിലായതിന് തൊട്ട് പിന്നാലെ വീണ മാലിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. അഭി ഇപ്പോള്‍ എത്തിയതല്ലേ ഉളളൂ. നിങ്ങളെ നല്ല സ്വീകരണം തന്നെയാണ് കാത്തിരിക്കുന്നത് എന്നാണ് നടി ട്വീറ്റ് ചെയ്തത്.
ചോരയൊലിപ്പിച്ച മുഖവുമായി പാക് സൈന്യം അഭിനന്ദിനെ കൊണ്ടുപോകുന്ന ചിത്രവും നടി പങ്കുവെച്ചിരിക്കുന്നു. മറ്റൊരു ട്വീറ്റ് ബോളിവുഡിനെ ലക്ഷ്യമിട്ടുളളതാണ്. ഹലോ ബോളിവുഡിലെ സുഹൃത്തുക്കളേ.. ഞങ്ങളോട് കളിക്കരുത് എന്നാണ് വീണ മാലികിന്റെ മറ്റൊരു പോസ്റ്റ്. അഭിനന്ദിന്റെ മറ്റൊരു ചിത്രം പങ്കുവെച്ച് മീശയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് പാക് നടി.
Abhi Abhi Tu Ayo Ho…Achi Mehmaan Nawazi Ho GI Aap Ki😜 pic.twitter.com/BDcWO25orE
— VEENA MALIK (@iVeenaKhan) February 27, 2019
അതേസമയം വീണ മാലികിന്റെ ഈ പെരുമാറ്റത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബോളിവുഡ് നടി സ്വര ഭാസ്കര്‍, വീണ മാലികിന് ചുട്ട മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.
വീണാജീ.. നിങ്ങളെക്കുറിച്ചും നിങ്ങളുടെ വികലമായ മനസ്സിനെ കുറിച്ചും ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളുടെ ഈ ആഹ്ലാദം അറപ്പുളവാക്കുന്നതാണ്. പിടിയിലായിട്ടും മാന്യതയും അന്തസ്സും പുലര്‍ത്തുന്ന ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ചോദ്യം ചെയ്യുന്ന നിങ്ങളുടെ ആര്‍മിയിലെ തന്നെ മേജറുടെ മാന്യതയോ അല്ലെങ്കില്‍ സമാധാനം ആവശ്യപ്പെടുന്ന പാക് ജനതയുടെ മാന്യതയോ എങ്കിലും കാണിക്കൂ എന്നാണ് സ്വര ഭാസ്കര്‍ ആവശ്യപ്പെടുന്നത്.
Veena ji.. Shame on you & ur sick mindset. Your glee is just gross! Our officer is a hero- brave, gracious & dignified in the face of capture. At least some decency from that major in you army who was questioning #WingCommanderAbhinandan or the many Pakistanis suing 4 peace #sick https://t.co/KvJH8ClkmW
— Swara Bhasker (@ReallySwara) February 28, 2019