Breaking News

ചർച്ചക്ക് തയാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി; 2 ഇന്ത്യൻ പൈലറ്റുമാർ കസ്റ്റഡിയിലെന്നും ഇമ്രാൻഖാൻ

ഇസ്‌ലാമാബാദ്: അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. രണ്ടു ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിർത്തിയിൽ ഈ രീതിയിൽ സൈനിക നടപടി മുന്നോട്ടുപോയാൽ ആരുടെ പരിധിയിലും നിയന്ത്രണം ഇല്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.ഭീകരതയെക്കുറിച്ച് ഇന്ത്യയുമായി എല്ലാ തലത്തിലും പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയാറാണ്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top