Breaking News

ഇരട്ടക്കൊല നിഷ്ഠൂരം; പ്രതികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് വി.എസ്

കൊച്ചി: പെരിയ ഇരട്ടക്കൊല നിഷ്ഠൂരമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി അംഗങ്ങളിലെ അത്തരം ചിന്തകള്‍ ഗുരുതരവ്യതിയാനമാണ്. പ്രതികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, ഇരട്ടക്കൊലക്കൊലപാതകത്തില്‍ സിപിഎമ്മിനെ തള്ളി എ. പീതാംബരന്റെ കുടുംബം രംഗത്തെത്തി. പീതാംബരന്‍ സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെയായിരിക്കും. പീതാംബരന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top