ന്യൂഡല്‍ഹി: പാകിസ്ഥാന് സന്ദര്‍ശനത്തിന് പിന്നാലെ സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജരംഗത്ത് ഉള്‍പ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തില്‍ സൗദിയുടെ പിന്തുണ ഇന്ത്യ തേടും. പുല്‍വാമ ആക്രമണത്തെ കുറിച്ച് സൗദിയുടെ നിലപാട് എന്താണെന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.