കൊച്ചി: ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം രൂപ (കൃത്യം തുക 43,51,362) ബാങ്കിന് നല്കിയാല് വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാം എന്ന് കോടതി വ്യക്തമാക്കി.
പണം നല്കാന് ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഭൂമി ലേലത്തില്‍ പിടിച്ച രതീഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു ലക്ഷത്തി എണ്‍പത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.