Latest News

അസമില്‍ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം; കരിങ്കൊടി വീശി

ഗുവാഹത്തി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. വിമാനത്താവളത്തില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്.

അസാം വിദ്യാര്‍ത്ഥി യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഗുവാഹത്തി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്.

തുടര്‍ന്ന് ഉസന്‍ബസാളില്‍വച്ച് ആളുകള്‍ മോദി തിരിച്ച് പോകുക എന്ന് മുദ്രാവാക്യവുമായി രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top