Breaking News

ദീർഘദൂര സർവീസുകൾ മുടങ്ങി, കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം

തിരുവനന്തപുരം: അര്‍ദ്ധരാത്രിമുതല്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്.സമരത്തിന് സിഐടിയുവും പരോക്ഷ പിന്തുണ നല്‍കുന്നതോടെ വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും കാസര്‍കോടും ഒരു സര്‍വീസ് പോലും പുറപ്പെട്ടില്ല. തലസ്ഥാനത്തെ പ്രധാന ഡിപ്പോയായ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റാന്റില്‍ നിന്നും വിരലിലെണ്ണാവുന്ന സര്‍വീസുകളേ ഇന്ന് നടന്നുള‌ളു.

കോഴിക്കോട് നിന്നും ഇതുവരെ പുറപ്പെട്ടത് ഒരു സര്‍വീസ് മാത്രമാണ്. കാട്ടാക്കട,കുളത്തൂപ്പുഴ, അടൂ‌ര്‍,മാവേലിക്കര, തൃശൂ‌ര്‍, ഗുരുവായൂ‌ര്‍ എന്നീ ഡിപ്പോകളില്‍ നിന്ന് സര്‍വീസുകളൊന്നും തുടങ്ങിയില്ല. അതേസമയം സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍‌ടിസി മാനേജ്‌മെന്റ്. പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സ്വിഫ്‌റ്റ് സര്‍വീസ് ഉപയോഗിക്കുമെന്നും എം.‌ഡി ബിജു പ്രഭാകര്‍ അറിയിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top