Breaking News

എയര്‍ ഏഷ്യ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

എയര്‍ ഏഷ്യ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എയര്‍ ഏഷ്യയുടെ എല്ലാ റൂട്ടുകളിലും 20 ശതമാനം ടിക്കറ്റ് ഇളവ് ലഭ്യമാകും. ഫെബ്രുവരി 25നും ജൂലൈ 31നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഇളവ് ലഭ്യമാകുകയെന്ന് എയര്‍ ഏഷ്യ അറിയിച്ചു.
അന്താരാഷ്ട്ര റൂട്ടുകളിലും ഇളവ് ലഭ്യമാണെന്ന് എയര്‍ലൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ഭാസ്‌കരന്‍ പറഞ്ഞു. വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം. ടിക്കറ്റ് ഇളവു ലഭിക്കാന്‍ പ്രൊമോ കോഡ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top