തിരുവനന്തപുരം: എന്‍എസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം ഫലങ്ങള്‍ നല്‍കുന്നത്. സര്‍വെ റിപ്പോര്‍ട്ടുകള്‍ എതിരായിരുന്ന മുന്‍കാലങ്ങളിലും വന്‍ വിജയം നേടിയ ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്നും കോടിയേരി ബാലകൃഷ്ണന് ഓര്‍മ്മിപ്പിച്ചു.