Breaking News

കൊട്ടിയൂര്‍ പീഡനക്കേസ്; ഫാ. റോബിന്‍ വടക്കുംചേരിയ്ക്ക് 20 വര്‍ഷം കഠിനതടവ്, മൂന്നു ലക്ഷം രൂപ പിഴ

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിയ്ക്കു 20 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. വിവിധ വകുപ്പുകളിലായി 60 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെവിട്ടു. തലശേരി പോക്‌സോ കോടതിയുടെതാണ് വിധി.

കള്ളസാക്ഷി പറഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ഏല്‍പ്പിച്ചു. കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

ഒരു വൈദികനെയും നാല് സിസ്റ്റര്‍മാരെയും വെറുതെവിട്ടു. പള്ളി ജീവനക്കാരി തങ്കമ്മ നെല്ലിയാനി, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റര്‍മാരായ ലിസ്മരിയ, അനിറ്റ, ഒഫിലിയ, ബെറ്റി എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top