റഫേല്‍ കരാറിന് തൊട്ടുമുമ്പായി അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അനില്‍ അംബാനി ഫ്രാന്‍സിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വെളിപ്പെടുത്തുന്ന എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ രാഹുല്‍ പുറത്ത് വിട്ടു. അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ ആരോപിച്ചു.
കരാര്‍ ഒപ്പിടുന്നതിന്റെ 10 ദിവസം മുമ്പ് എങ്ങനെ അംബാനി കരാറിന്റെ കാര്യം അറിഞ്ഞുവെന്ന് മോദി വ്യക്തമാക്കണം. ഇടനിലക്കാരനും അപ്പുറം ഒരു ചാരനെ പോലെയാണ് മോദി അംബാനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.