Breaking News

കലാഭവന്‍ മണിയുടെ മരണം ; ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതിയുടെ അനുമതി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ (തരികിട സാബു) ഉള്‍പ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതിയുടെ അനുമതി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത്.

ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴുപേരും കോടതിയില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.

മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെ ഉള്‍പ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top