Latest News

സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റ് 16 കുട്ടികള്‍ ആശുപത്രിയില്‍

പാട്ന: സ്‌കൂള്‍ നിലം അടിച്ചുവാരാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റ് പതിനാറ് കുട്ടികള്‍ ആശുപത്രിയില്‍. ബീഹാറിലെ വൈശാലി ജില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

പ്രിന്‍സിപ്പല്‍ രാജേഷ്‌കുമാറാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സംയുക്തമായി സ്‌കൂളിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഹുവ പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിങ് അറിയിച്ചു.

സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അടിച്ചുവാരാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് സാധിച്ചില്ല. ഇതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. ശേഷം വിദ്യാര്‍ത്ഥികളെ രാജേഷ്‌കുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top