റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടു എന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജനങ്ങളുടെ 30000 കോടി മോഷ്ടിച്ചു. പ്രധാനമന്ത്രി ഒരേ സമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായി വ്യക്തമാണ്. ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. 30000 കോടി മോഷ്ടിച്ച് അംബാനിക്ക് നല്‍കുകായണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
സുപ്രീം കോടതിയോടും സര്‍ക്കാര്‍ കള്ളം പറഞ്ഞു. പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. വാദ്രയെപ്പറ്റിയും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്നും രാഹുല്‍ പറഞ്ഞു.