ലണ്ടനിലെ ബ്രയാന്സ്റ്റണ് സ്ക്വയറിലെ ഫ്ലാറ്റ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേരിലല്ലെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ബ്രയാന്സ്റ്റണ് സ്ക്വയറിലെ ഫ്ലാറ്റ് റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലാണെന്ന നിഗമനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് വാദ്രയെ കഴിഞ്ഞ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തത്.
കള്ളപ്പണം വെളുപ്പിച്ച് വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്നാണ് വാദ്രയ്ക്കെതിരെയുള്ള കേസ്.
വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വാദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ തന്നെ ചോദ്യം ചെയ്യല്‍ തുടരും.