Latest News

ഗോശാലകള്‍ക്കായി 450 കോടി രൂപ നീക്കി വച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: സംസ്ഥാന ബജറ്റില്‍ ഗോശാലകള്‍ക്കായി 450 കോടി രൂപ നീക്കി വച്ച് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിയമസഭയില്‍ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനം. ധനമന്ത്രിയായ രാജേഷ് അഗര്‍വാളാണ് ബജറ്റ് പ്രസംഗം നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ചില ജനപ്രിയ പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് ഗോശാലകള്‍ക്കായി ഇത്രയധികം തുക ഒരു സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത്. ബജറ്റ് അവതരണവേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഭയിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top