റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആര്‍ബിഐ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പ്രഖ്യാപിക്കാനിരിക്കെ സമ്പദ്മേഖല മുള്‍മുനയിലാണ്.
വായ്പാനയത്തില്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
വായ്പാനയത്തില്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്നാല് പൊതുവേ കരുതപ്പെടുന്നത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞതും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ് വരുന്നതും ശുഭസൂചകമായാണ് റിസര്‍വ് ബാങ്കിന്റെ അവലോകന യോഗത്തില്‍ വിലയിരുത്തപ്പെട്ടത്.
റിസര്‍വ് ബാങ്കിന്റെ റീ-പര്‍ച്ചേസ് നിരക്ക് 6.5 ശതമാനമായി തുടരാന്‍ തന്നെയായിരിക്കും തീരുമാനം. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ കാലത്ത് 2 പ്രാവശ്യം കഴിഞ്ഞ വര്‍ഷം പലിശനിരക്ക് വര്‍ദ്ധിച്ചിരുന്നു.