ഇത്തവണ നാടന്‍ മാമ്പഴം കൊണ്ട് കേരള വിപണി നിറഞ്ഞ് കവിയും. മൂവാണ്ടനും കിളിച്ചുണ്ടനും കോമങ്ങാ തുടങ്ങിയ നാടന്‍ മാവുകള്‍ കേരളത്തിലങ്ങോളമിങ്ങോളം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്.
ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് മാവുകള്‍ പൂത്ത് തുടങ്ങുമെങ്കിലും ഈ വര്‍ഷം പതിവില്ലാതെ വലിയ തോതിലാണ് മാമ്പൂവ് പൂത്തുലഞ്ഞിരിക്കുന്നത്.
കനത്ത ചൂടില്‍ മഴയില്ലാത്തതാണ് മാമ്പൂവ് കൊഴിയാതെ നില നില്‍ക്കുന്നത്. പറമ്പിലെ എല്ലാതരം മാവുകളും പൂക്കള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. മഴയില്ലാത്തതിനാല്‍ പൂത്ത മാമ്പൂവൊന്നും കൊഴിഞ്ഞ് പോകുന്നില്ല.
പ്രളയാനന്തരമുള്ള ചൂടുള്ള കാലാവസ്ഥ മാവുകള്‍ വന്‍ തോതില്‍ പൂക്കുവാന്‍ ഒരു കാരണമായിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ നാടന്‍ മാങ്ങകള്‍ കൊണ്ട് മാമ്പഴ വിപണി നിറയും.
നാടന്‍ മാങ്ങകള്‍ വിപണിയില്‍ കൂടുതലെത്തിയാല്‍ മുന്തിയ ഇനം വരവ് മാങ്ങയുടെ വിലയിലും കുറവുണ്ടാകും. ഇന്ത്യന്‍ മാമ്പഴ വിപണിയില്‍ കേരളത്തിലെ മാങ്ങകളാണ് ആദ്യം വില്‍പ്പനയ്ക്കെത്തുന്നത്.
കേരളത്തില്‍ പാലക്കാട് ഒഴികെ വാണിജ്യപരമായി മാങ്ങ ഉത്പാദിപ്പിക്കുന്നില്ല. എങ്കിലും 75,911 ഹെക്ടറില്‍ നിലവിലുള്ള മാങ്ങ കൃഷിയില്‍ നിന്ന് ഒരു വര്‍ഷം 3,23,517 ടണ്‍ മാമ്പഴം കേരളത്തിലുണ്ടാവുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.