ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷിച്ച ഹിന്ദുമഹാ സഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ താപ്പലില്‍ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് ആയാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. അന്ന് മധുരം വിതരണം ചെയ്യുകയും ഗോഡ്സെ പ്രതിമയില്‍ മാല അണിയിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഗാന്ധിവധം പുനരാവിഷ്കരിച്ചുകൊണ്ടായിരിക്കും ശൗര്യ ദിവസ് ആഘോഷിക്കുക എന്ന് പൂജ പാണ്ഡെ പറഞ്ഞിരുന്നു. ഹിന്ദുമഹാ സഭയുടെ ദേശീയ സെക്രട്ടറിയാണ് പൂജ പാണ്ഡേ.
ഗാന്ധിയുടെ രൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് രക്തം വരുന്നെന്ന പോലെ ചുവന്ന ചായം താഴേക്ക് ഒഴുക്കുകയും ഗോഡ്സെയ്ക്ക് ജയ് വിളിക്കുന്നതുമൊക്കെ കഴിഞ്ഞ ദിവസം പ്രചരിച്ച ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഗോഡ്സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും പിന്നാലെ മധുരം പങ്കിടുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.