Breaking News

സിമന്റിന്റെ അന്യായ വില വര്‍ധന ; വിതരണക്കാരുടെ യോഗം വിളിക്കും – മന്ത്രി ജയരാജന്‍

സിമന്റ് വിതരണക്കാരുടേയും സ്‌റ്റോക്കിസ്റ്റുകളുടേയും യോഗം വിളിച്ച് വില കുറക്കാനുള്ള നടപടികളെടുക്കുമെന്ന് നിയമസഭയില്‍ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

സിമന്റ് വില അടിക്കടി വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മലബാര്‍ സിമന്റ്‌സ് ഒഴികെയുള്ള കേരളത്തിന് പുറത്തുള്ള കമ്പനികളായതിനാല്‍ വില നിര്‍ണയാധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ട്.

സിമന്റ് വില വര്‍ധിപ്പിക്കുന്നതില്‍ സിമന്റ് നിര്‍മാതാക്കളുടെ പകല്‍ക്കൊള്ളയെക്കുറിച്ച് കേരള വിഷന്‍ ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top