Breaking News

ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ നാല്‍പ്പതാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു.

തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍ നിന്നും യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 എന്ന റോക്കറ്റാണ് ഉപഗ്രഹം ഭ്രമപണപഥത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു വിക്ഷേപണം. 2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്.

2019ല്‍ ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്. ഐഎസ്ആര്‍ഒയുടെ മുന്‍ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്/ജിസാറ്റ് എന്നിവയുടെ പിന്തുടര്‍ച്ചയാണ് ജിസാറ്റ്-31. നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ജിസാറ്റ്-31 സഹായകമാവും.

ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്വര്‍ക്ക്. ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. ഇന്ത്യയിലും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top