Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം, കൊച്ചി റൂട്ടില്‍ സര്‍വീസുകള്‍ മാര്‍ച്ച് ആദ്യവാരം മുതല്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ മാര്‍ച്ച് ആദ്യവാരം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍ -തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി,തിരുവനന്തപുരം,കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബുക്കിങ് ആരംഭിച്ചു.

പ്രഖ്യാപിച്ച സര്‍വീസുകള്‍ താഴെ പറയുന്നവയാണ്.

ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍

  1. രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍.
  2. 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍.
  3. വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍.
  4. കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും.

തിരുവനന്തപുരം-കണ്ണൂര്‍

  1. ഉച്ചയ്ക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും.
  2. 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top