ഇലക്ട്രോണിക് ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒന്നരവയസ്സുകാരി മരിച്ചു. നാദാപുരം വളയം ചെറുമോത്ത് ഓണപ്പറമ്പത്ത് റഷീദിന്റെയും ഷരീഫയുടെയും മകള്‍ ഫാത്തിമ അമാനയാണ് ദുരന്തത്തില്‍പെട്ടത്.
ദിവസങ്ങള്‍ക്ക് മുമ്പ് കളിക്കുന്നതിനിടെയിലാണ് ബട്ടണ്‍ സെല്‍ കുട്ടി വിഴുങ്ങിയത്. കുട്ടി ബാറ്ററി വിഴുങ്ങിയത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടി ഭക്ഷണം കഴിക്കാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സറേ പരിശോധനയിലാണ് അന്നനാളത്തില്‍ നാണയം പോലെയുള്ള ബാറ്ററി കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി ബാറ്ററി പുറത്തെടുത്തുവെങ്കിലും ബാറ്ററി കുടുങ്ങിയ ഭാഗത്ത് കെമിക്കല്‍ റിയാക്ഷന് കാരണം വ്രണം രൂപപ്പെട്ടിരുന്നു. ഓപ്പറേഷന് ശേഷം കുട്ടി മരിച്ചു. ഫാത്തിമയുടെ സഹോദരന് നിഷാദ് 2 വര്‍ഷം മുമ്പ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു.